Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One And A Half

Malappuram

പ​ണം ത​ട്ടാ​ൻ മാ​ത്രം തു​ട​ങ്ങി​യ​ത് ഒ​ന്ന​ര​ല​ക്ഷം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ സൈ​ബ​ർ ത​ട്ടി​പ്പി​ന് മാ​ത്ര​മാ​യി തു​ട​ങ്ങി​യ​ത് 60,000 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം പി​ൻ​വ​ലി​ക്കാ​നാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ മ​ര​വി​പ്പി​ച്ചു.

ഇ​നി​യും ഇ​ത്ത​രം ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം മ്യൂ​ൾ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് സൈ​ബ​ർ പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.കേ​ര​ള​ത്തി​ൽ സൈ​ബ​ർ തട്ടിപ്പ് ന​ട​ത്തു​ന്ന പ​ണം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് മാ​റ്റു​ന്ന​ത്. വി​ദേ​ശ​ബ​ന്ധ​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സൈ​ബ​ർ ത​ട്ടി​പ്പ് സം​ഘം കേ​ര​ള​ത്തി​ലും വ​ൻ​തോ​തി​ൽ വ​ല​വി​രി​ക്കു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.

പ​ണം വാ​ങ്ങി ബാ​ങ്ക് അ​ക്കൗ​ണ്ട് വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന ഇ​ട​പാ​ടി​നും പ​ല​രും ഇ​ര​യാ​കു​ന്നു​ണ്ട്.അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും എ​ടി​എം കാ​ർ​ഡും സി​മ്മും കൈ​മാ​റി​യാ​ൽ 5,000 രൂ​പ മു​ത​ൽ 10,000 രൂ​പ വ​രെ കി​ട്ടു​മെ​ന്ന​താ​ണ് ത​ട്ടി​പ്പി​ലേ​ക്ക് ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

Latest News

Up